27 February 2026, Friday

Related news

February 27, 2026
February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 22, 2026
February 18, 2026
February 18, 2026
February 18, 2026
February 13, 2026

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Janayugom Webdesk
കൊല്ലം
September 8, 2024 8:23 pm

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പൊലീസ് പിടിയിലായി. ശക്തികുളങ്ങര കന്നിമേൽച്ചേരി ആയിക്കര വടക്കതിൽ ശിവലാലാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 ന് വാസുപിള്ളമുക്കിന് സമീപം കന്നിമേൽ സ്വദേശിയായ ബിനുവിനെയാണ് പ്രതി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. 

ചീട്ടുകളിച്ചതുമായി ബന്ധപ്പെട്ട് പ്രതിയും ബിനുവിന്റെ സഹോദരനുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ശക്തികുളങ്ങര സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ എസ്ഐ രാജേഷ്, എസ്‌സിപിഒ താഹിർ സിപിഒ ലിസോലീൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.