15 December 2025, Monday

Related news

August 30, 2025
July 10, 2025
April 5, 2025
March 24, 2025
March 22, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025
March 10, 2025

ലഹരിക്ക് അടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

Janayugom Webdesk
മലപ്പുറം
March 17, 2025 2:05 pm

മലപ്പുറം കോട്ടക്കലിൽ ഭക്ഷണത്തിൽ രാസലഹരി കലർത്തി ലഹരിക്ക് അടിമയാക്കി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂറി(23) നെ അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെ ആണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. ഭക്ഷണത്തിൽ രാസ ലഹരി കലർത്തി നൽകി ലഹരിക്ക് അടിമയാക്കിയാണ് പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചത്. 

2020ഇൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നു. അതിജീവിതയുടെ നഗ്ന ദൃശ്യം പകർത്തിയ പ്രതി സ്വർണാഭരണവും തട്ടി എടുത്തു. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിത ആയ ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോട്ടക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ചായിരുന്നു യുവാവ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ പെൺടകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സമയത്താണ് ലഹരിക്ക് അടിമയാണെന്ന് പെൺകുട്ടി പോലും തിരിച്ചറിയുന്നത്. ഇതിന് പിന്നാലെ പെൺകുട്ടിയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. 

ചികിത്സയിലൂടെ പെൺകുട്ടി ലഹരിയിൽ നിന്ന് മുക്തയായി. പിന്നാലെയാണ് പീഡന വിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് കോട്ടക്കൽ പൊലീസിനെ വീട്ടുകാർ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ പ്രതി നേരത്തെ ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പോക്സോ കേസ് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.