25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 2, 2024
November 26, 2024
November 3, 2024
November 1, 2024
October 27, 2024
October 25, 2024
October 24, 2024
October 16, 2024
October 2, 2024

കാസർകോട് ചുള്ളിയിൽ ഉരുൾ പൊട്ടല്‍

Janayugom Webdesk
കാസർകോട്
August 3, 2022 12:26 pm

കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് ബളാല്‍ പഞ്ചായതിലെ മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടല്‍. മലവെള്ള പാച്ചലില്‍ ചുള്ളി സി വി കോളനി റോഡ് പൂര്‍ണമായും ഒലിച്ചുപോയി.

ഈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. കൂടാതെ മരുതോം–മാലോം മലയോര ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. 2 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വെള്ളരിക്കുണ്ട് തഹസില്‍ദര്‍ പി വി മുരളി, വെള്ളരിക്കുണ്ട് പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. ചുള്ളി പോപുലര്‍ ഫോറസ്റ്റില്‍ ഉരുള്‍ പൊട്ടി മലവെള്ളം റോഡിലേക്ക് കുത്തി ഒഴുകി. മലയോര ഹൈവേ ചുള്ളിയിലും ഗതാഗതം തടസപ്പെട്ടു.

 

Eng­lish sum­ma­ry; sus­pect­ed Land­slide in Kasaragod Chulli

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.