13 December 2025, Saturday

എംപോക്സെന്ന് സംശയം;ആലപ്പുഴയിൽ ഒരാൾ നിരീക്ഷണത്തിൽ

Janayugom Webdesk
ആലപ്പുഴ
September 21, 2024 8:34 pm

എംപോക്‌സ് സംശയത്തെത്തുടര്‍ന്ന് ആലപ്പുഴയില്‍ ഒരാള്‍ നിരീക്ഷണത്തില്‍.വിദേശത്ത് നിന്ന് എത്തിയ ഒരാളിലാണ് രോഗബാധ സംശയിക്കുന്നത്.രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.

കണ്ണൂരില്‍ എംപോക്‌സ് സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധനാഫലം നെഗറ്റീവായി.ഇവര്‍ അബുദബിയില്‍ നിന്ന് എത്തിയതായിരുന്നു.രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.