8 December 2025, Monday

Related news

December 7, 2025
December 6, 2025
December 2, 2025
November 29, 2025
November 26, 2025
November 23, 2025
November 22, 2025
November 16, 2025
November 15, 2025
November 13, 2025

കൊലയ്ക്ക് ഗൂഢാലോചന നടത്തിയെന്ന് സംശയം: യുവാവിന്റെ കൈവിരലുകള്‍ വെട്ടിമാറ്റിയ സംഘത്തിനെതിരെ കേസ്

Janayugom Webdesk
ചണ്ഡീഗഡ്
February 24, 2023 8:19 pm

സുഹൃത്തിനെ കൊലപ്പെടുത്തിയവരുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച്, യുവാവിന്റെ കൈവിലുകള്‍ സംഘം വെട്ടി. മൊഹാലിയില്‍ ആറ് മാസം മുമ്പ് നടന്ന കൊലപാതകത്തിലെ പ്രതി എന്ന് സംശയിച്ചാണ് സംഘം മൊഹാലി സ്വദേശിയായ ഹർദീപ് സിംഗിന്റെ കൈവിരലുകള്‍ സംഘം വെട്ടിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പഞ്ചാബ് പൊലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. 

ആറ് മാസം മുമ്പ് ബലോംഗി കോളനിയിൽ വെച്ച് ബണ്ടി എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ജയിലിലായിരുന്ന ഇയാളുടെ സഹോദരൻ ഗൗരവ് എന്ന ഗോറി അടുത്തിടെയാണ് ജയിൽ മോചിതനായത്. ബണ്ടിയുടെ കൊലപാതകികളുമായി ബന്ധമുണ്ടെന്ന് കരുതിയാണ് ഗോറിയും സംഘവും ഹര്‍ദീപ് സിങ്ങിനെ ആക്രമിച്ചത്. ബദ്മജ്രയിലുള്ള സ്മശാനത്തിന് സമീപം വിളിച്ചുവരുത്തി, അവിടെവച്ച് ഒരു വടിവാളുപയോഗിച്ച് കൈവിരലുകള്‍ വെട്ടുകയായിരുന്നു. 

അക്രമികൾ ഇയാളുടെ മൊബൈൽ ഫോണും എടുത്തുകൊണ്ടുപോയതായും പൊലീസ് പറഞ്ഞു. കൈവെട്ടുന്നതിന്റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ചതും ഇവരാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Sus­pect­ed of plot­ting to kill: Case filed against the group that cut off the fin­gers of the youth

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.