കര്‍ണാടകയില്‍ പത്താം തരം പൊതു പരീക്ഷയ്ക്ക് ഹിജാബ് ധരിച്ചെത്തിയ ഇന്‍വിജിലേറ്ററെ സസ്പെന്‍ഡ് ചെയ്തു. നൂര്‍ ഫാത്തിമയെയാണ് സസ്പെന്‍ഡ് ചെയ്തത്. കെടിഎസ്‌വി സ്കൂളില്‍ ഇന്‍വിജിലേറ്ററായി എത്തിയതായിരുന്നു ഫാത്തിമ. പത്താം ക്ലാസ് പൊതു പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഈ ഉത്തരവില്‍ അധ്യാപകരുടെ കാര്യം പരാമര്‍ശിച്ചിരുന്നില്ല. ഇന്ന് ആരംഭിച്ച പരീക്ഷ ഏപ്രില്‍ 11നാണ് അവസാനിക്കുക.
കർണാടകയിൽ ഇന്ന് ആരംഭിച്ച പത്താം ക്ലാസ് പരീക്ഷയില്‍ ഹിജാബ് നിരോധനം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് അനുസരിക്കണമെന്നും ഹിജാബ് ഉപേക്ഷിച്ച് പരീക്ഷ എഴുതണമെന്നും സംസ്ഥാന മന്ത്രിമാർ വിദ്യാർത്ഥികളോട് നിർദ്ദേശിക്കുകയും ചെയ്തു.
8.76 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഹിജാബ് നിരോധിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് മുസ്‌ലിം വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
English Summary: Suspension for invigilator wearing hijab
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.