23 January 2026, Friday

Related news

January 21, 2026
January 17, 2026
January 14, 2026
January 12, 2026
January 1, 2026
December 29, 2025
December 27, 2025
December 24, 2025
December 23, 2025
December 21, 2025

പെരുമാറ്റ ചട്ടം ലംഘനം; സ്ഥാനാര്‍ത്ഥിയെ നേരില്‍ക്കണ്ടു; തെലങ്കാന ഡിജിപിക്ക് സസ്പെൻഷൻ

Janayugom Webdesk
ഹൈദരാബാദ്
December 3, 2023 7:49 pm

പെരുമാറ്റ ചട്ടം ലംഘിച്ചതിന് തെലങ്കാന ഡിജിപി അഞ്ജനി കുമാറിനെ തെരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ചെയ്തു. സംസ്ഥാന പൊലീസ് നോഡല്‍ ഓഫിസര്‍ സഞ്ജയ് ജെയിൻ, എക്സപൻഡീചര്‍ നോഡല്‍ ഓഫിസര്‍ മഹേഷ് ഭാഗ്‌വത്ത് എന്നിവര്‍ക്കൊപ്പം തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായിരുന്ന എ രേവന്ത് റെഡ്ഡിയുമായി കൂടികാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് നടപടി.

രേവന്ത് റെഡ്ഡിയെ അനുമോദിക്കുന്നതിനായി ഡിജിപി അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നു. ഡിജിപിയുടെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും നല്ല ഉദ്ദേശത്തോടെയുള്ളതാണെന്ന് കരുതുന്നില്ലെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: sus­pen­sion of Telan­gana DGP Anjani Kumar for meet­ing Revanth Reddy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.