
ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് സംശയിച്ച് മക്കളുടെ മുന്നില്‍ വച്ച് തീകൊളുത്തി കൊന്നു. തെലങ്കാനയിലെ നല്ലഗുണ്ടയിലാണ് സംഭവം. വെങ്കിടേശ് എന്നയാളാണ് ഭാര്യ ത്രിവേണിയെ തീകൊളുത്തി കൊന്നത്. ഇത് തടയാൻ ശ്രമിച്ച മകളെയും പ്രതി തീയിലേയ്ക്ക് തള്ളിയിടുകയായിരുന്നു.സ്ഥലത്തു നിന്ന് കടന്നുകളഞ്ഞ ഇയാൾക്കായി അന്വേഷണം തുടരുകയാ
ത്രിവേണിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാകിയിരുന്നതായി പൊലീസ് പറഞ്ഞു.
ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു കലഹം. പിന്നാലെ, വെങ്കിടേശ് പെട്രോൾ കൊണ്ടുവന്ന് ത്രിവേണിയുടെ ദേഹത്തേയ്ക്ക് ഒഴിച്ച് തീകൊളുത്തി. അമ്മയെ തീകൊളുത്തുന്നത് തടയാൻ ശ്രമിച്ച ആറുവയസുള്ള മകളെ ഇയാൾ തീയിലേക്ക് തള്ളിയിട്ടു. പിന്നാലെ സ്ഥലംവിട്ടുവെന്നും പൊലീസ് വ്യക്തമാക്കി. നിലവിളി കേട്ട് എത്തിയ അയൽക്കാരാണ് ത്രിവേണിയെയും മകളെയും ആശുപത്രിയില്‍ എത്തിക്കുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.