ഗൂഡാലോചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സ്വപ്ന സുരേഷിന് നോട്ടിസ് നല്‍കി. തിങ്കളാഴ്ച 11 മണിയോടെ പൊലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ആരോപണങ്ങളില്‍ ഗൂഡാലോചന ഉണ്ടെന്നാരോപിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പി എസ് സരിത്തിനെ ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസിലും പ്രതി സ്വപ്ന സുരേഷിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 12 മണിക്കൂര്‍ ആണ് ഇ ഡി സ്വപ്ന ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്തു കേസിലെ സ്വപ്നയുടെ പുതിയ ആരോപണങ്ങളെ കുറിച്ചായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. ആരോപണങ്ങള്‍ സംബന്ധിച്ച് ചില തെളിവുകളും സ്വപ്ന അന്വേഷണസംഘത്തിന് നല്‍കിയെന്നാണ് സൂചന. സ്വപ്ന നല്‍കിയ മൊഴിയും കോടതിയില്‍ നിന്ന് ലഭിച്ച രഹസ്യ മൊഴിയും തമ്മില്‍ താരതമ്യം ചെയ്താവും അന്വേഷണസംഘത്തിന്റെ തുടര്‍നടപടികള്‍.
ഇന്നലെ ഏഴര മണിക്കൂറോളമാണ് സ്വപ്നയെ ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്തു കേസിലെ സ്വപ്നയുടെ പുതിയ ആരോപണങ്ങളെ കുറിച്ചായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. ഇഡിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും അന്വേഷണസംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് വീണ്ടും ഹാജരാകുമെന്നും സ്വപ്ന പറഞ്ഞിരുന്നു.
English summary; Swapna Suresh has been issued a notice in the conspiracy case
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.