6 December 2025, Saturday

Related news

November 17, 2025
June 1, 2025
October 11, 2024
February 25, 2024
January 31, 2024
February 16, 2023

ബോളിവുഡ് നടി സ്വര ഭാസ്കര്‍ വിവാഹിതയായി; വരന്‍ സമാജ്‍വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദ്

Janayugom Webdesk
February 16, 2023 7:35 pm

ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കറും സമാജ്‌വാദി പാർട്ടി നേതാവും ആക്ടിവിസ്റ്റുമായ ഫഹദ് അഹ്‌മദും വിവാഹിതരായി. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ സ്വര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 6ന് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. സമാജ്‌വാദി പാർട്ടി യൂത്ത് വിങ്ങിന്റെ മഹാരാഷ്ട്ര യൂണിറ്റ് പ്രസിഡൻ്റാണ് ഫഹദ്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു രാഷ്ട്രീയ പൊതുയോഗത്തില്‍ വച്ചാണ് ഇരുവരും തമ്മിലുള്ള പരിചയത്തിന് തുടക്കമാവുന്നത്. ആദ്യ കാഴ്ചയും പരിചയപ്പെടലും മുതല്‍ വിവാഹം വരെയുള്ള പ്രധാന നിമിഷങ്ങള്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും സ്വര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

 

Eng­lish Sum­ma­ry: Swara Bhaskar mar­ries polit­i­cal leader Fahad Ahmad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.