കുന്നംകുളത്ത് കാല്‍നടയാത്രക്കാരന്‍ മരിച്ചത് കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസിടിച്ചല്ലെന്ന് റിപ്പോര്‍ട്ടുകള്‍. അപടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതോടെയാണ് അപകടത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നത്. കാല്‍നടയാത്രക്കാരനെ ആദ്യം ഇടിച്ചത് സ്വിഫ്റ്റ് ബസ് അല്ലെന്നും ആദ്യം ഇടിച്ചത് ഒരു പിക്ക് അപ്പ് വാൻ ആയിരുന്നുവെന്നും ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം പൊലീസ് വ്യക്തമാക്കി. പിന്നീട് കെ സ്വിഫ്റ്റ് ബസ് കാലിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തൃശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസാണ് പിക്ക് അപ്പ് വാൻ ഇടിച്ചിട്ട വഴിയാത്രക്കാന്റെ കാലിലൂടെ കയറി ഇറങ്ങിയത്. തമിഴ്‌നാട് സ്വദേശി പരസ്വാമിയാണ് അപകടത്തിൽ മരിച്ചത്. അതിവേഗതയിലെത്തിയ ബസാണ് ഇയാളെ ഇടിച്ചുവീഴ്ത്തിയതെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നത്. ഇടിച്ചിട്ട ബസ് നിർത്താതെ പോയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. അപകടത്തിൽപ്പെട്ട പരസ്വാമിയെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
English Summary: Swift is not the cause of Kunnamkulam accidental death: Swift stepped on foot, CCTV footage released
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.