20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

March 4, 2025
March 2, 2025
September 30, 2024
April 21, 2022
April 20, 2022
April 14, 2022
April 14, 2022
April 12, 2022
April 10, 2022
April 7, 2022

കെഎസ്ആർടിസി സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപ്പെട്ടു

Janayugom Webdesk
കോഴിക്കോട്
April 20, 2022 9:03 am

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. കോഴിക്കോട് താമരശ്ശേരി കൈതപൊയിലിൽവച്ചാണ് ആണ് അപകടമുണ്ടായത്. ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.

തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് നിര്‍ത്തിയതോടെ പിന്നിലുണ്ടായിരുന്ന സ്വിഫ്റ്റ് ബസ് ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ലും, ഡോറിന്റെ ഭാഗത്തും കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർക്ക് പരുക്കുകളില്ല. മുൻപും ഇതേ റൂട്ടിൽ ഓടിയ രണ്ട് ബസുകൾക്ക് സമാനമായ രീതിയിൽ കേടുപാടുകൾ സംഭവിച്ചിരുന്നു.

Eng­lish summary;The KSRTC Swift was in dan­ger again

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.