ചിക്കന്‍ ബിരിയാണിയാണ് കൊച്ചിക്കാര്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്ത ഭക്ഷ്യവിഭവമെന്നു ഇന്ത്യ സ്വിഗ്ഗി റിപ്പോര്‍ട്ട് 2023. നഗരവാസികളുടെ ആഹാരതാത്പര്യങ്ങളും ഓര്‍ഡര്‍ ചെയ്യുന്ന ശീലങ്ങളും പ്രതിഫലിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ചിക്കന്‍ ബിരിയാണിക്കു തൊട്ടു പിന്നാലെയായി പൊറോട്ട, ചിക്കന്‍ ഫ്രൈഡ് റൈസ്, മസാലദോശ, ബീഫ് റോസ്റ്റ് എന്നിവയുണ്ട്.
പോയവര്‍ഷം കൊച്ചിയിലെ ഒരൊറ്റ ഉപയോക്താവില്‍ നിന്ന് 1471ഓര്‍ഡറുകള്‍ (പ്രതിദിനം ശരാശരി 4വീതം ) സ്വിഗ്ഗിക്കു ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റത്തവണ ലഭിച്ച ഏറ്റവും ഉയര്‍ന്ന ഓര്‍ഡര്‍ 19,845.രൂപയുടേതാണ്. ഡൈനിംഗ് ഔട്ട് ഒരുക്കുന്നതിലും കൊച്ചി നിവാസികള്‍ മികച്ച പ്രതികരണമുണ്ടായി. ഡൈന്‍ ഔട്ടിനായി ഒരു ഉപയോക്താവ് 40,693 രൂപയുടെ ഓര്‍ഡറാണ് ഒറ്റത്തവണയായി മാത്രം സ്വിഗ്ഗിക്കു നല്‍കിയത്. കഴിഞ്ഞവര്‍ഷം ജനുവരി ഒന്നുമുതല്‍ നവംബര്‍ 15 വരെയുള്ള കണക്കുകളാണ് റിപ്പോര്‍ട്ടില്‍.
വിവിധങ്ങളായ രുചികളോടുള്ള കൊച്ചിയുടെ ഇഷ്ടം സ്വിഗ്ഗിയിലെ ഓര്‍ഡറുകളിലൂടെ വ്യക്തമാകുന്നുണ്ടെന്ന് നാഷണല്‍ ബിസിനസ് ഹെഡ് വിപി സിദ്ധാര്‍ത്ഥ് ഭക്കൂ പറഞ്ഞു. നഗരത്തിലെ മികച്ച ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായതില്‍ സ്വിഗ്ഗിക്കു അഭിമാനമുണ്ട്. ഇത് പ്രതിബദ്ധതാ പൂര്‍ണമായ സേവനം കൂടുതല്‍ മികവോടെ തുടരുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
English Summary;Swiggy with Chicken Biryani is a favorite for Kochi people
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.