22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 30, 2024
November 30, 2024
November 9, 2024
November 9, 2024
October 18, 2024
October 17, 2024
October 15, 2024
October 3, 2024
October 1, 2024

സിപ്സി ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തി: അറസ്റ്റ് ചെയ്യാനെത്തിയാല്‍ ദേഹത്ത് മലം പുരട്ടി, വിവസ്ത്രയായി ഓടുമെന്ന് പൊലീസ്

Janayugom Webdesk
കൊച്ചി
March 12, 2022 7:31 pm

പിഞ്ചുകുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊന്ന കേസിലെ പ്രതിയുടെ സുഹൃത്തും കുഞ്ഞിന്റെ അമ്മുമ്മയുമായ സിപ്സി ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കുള്ള പ്രതിയെന്ന് പൊലീസ്. ഇവര്‍ക്കെതിരെ മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഒട്ടേറെ മോഷണ, ലഹരി മരുന്നു കേസുകളിലെ പ്രതികളാണ് സിപ്സിയും കാമുകൻ ജോൺ ബിനോയിയും. സിപ്സിക്കു വഴിവിട്ട ബന്ധങ്ങളും ഉണ്ടായിരുന്നുവെന്നാണു പൊലീസ് നൽകുന്ന വിവരം. ഇതിലുള്ള അസംതൃപ്തി മൂലമാണു താൻ സിപ്സിയുമായി അകന്നതെന്നാണു കാമുകൻ ജോൺ ബിനോയ് ഡിക്രൂസ് മൊഴി കൊടുത്തിട്ടുള്ളത്. സിപ്സി ഒരു അടിമയെപ്പോലെ ഉപയോഗിക്കുന്നതിന്റെ വൈരാഗ്യമാണ് പ്രതി ജോൺ ബിനോയി ഡിക്രൂസ് കൊലപാതകം നടത്താന്‍ കാരണം എന്നാണ് പ്രഥമികമായി ലഭിച്ച മൊഴികളില്‍ നിന്നും ലഭിക്കുന്ന സൂചന.
സിപ്‌സിക്കെതിരെ മോഷണം മുതല്‍ കഞ്ചാവു കേസുകള്‍ വരെയുണ്ട്. അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ ഏകവനിതയായ സിപ്‌സിയുടെ മകന്‍ സജീവും റൗഡി ലിസ്റ്റിലുണ്ട്.
അങ്കമാലി, ചെങ്ങമനാട്, കൊരട്ടി, തൃശൂര്‍, എറണാകുളം തുടങ്ങിയ ഇടങ്ങളിലാണ് ഇവര്‍ക്കെതിരെ കേസുകളുള്ളത്. ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. വാറന്റുമായി എത്തുമ്പോള്‍ വിവസ്ത്രയായി ഇറങ്ങി ഓടുകയും ഭീഷണിപ്പെടുത്തുകയുമാണ് ഇവരുടെ പതിവെന്നും പൊലീസ് പറഞ്ഞു. പൊലീസിന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ പല കുതന്ത്രങ്ങളും ഇവര്‍ പയറ്റും. ദേഹത്ത് മലം പുരട്ടി ഇറങ്ങിയോടുകയും പൊലീസ് സ്റ്റേഷന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. മുമ്പ്‌ കൊച്ചിയിലെ പൊലീസ് സ്റ്റേഷന്റെ ഓടുപൊളിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചതും വന്‍ വാര്‍ത്തയായിരുന്നു
2021 ജനുവരിയിൽ അങ്കമാലിയിൽ സ്‌കൂട്ടർ യാത്രികയെ നടുറോഡിൽ ഇടിച്ചുവീഴ്‌ത്തി ക്രൂരമായി മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത കേസിൽ സിപ്‌സിയെ പോലീസ് പിടികൂടിയിരുന്നു. യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും അസഭ്യംപറഞ്ഞ് വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സ്‌റ്റേഷനിലും ഇവർ പരാക്രമം കാണിച്ചു. വർഷങ്ങൾക്ക് മുമ്പ് ഇവർ കൊച്ചിയിലെ വനിതാ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഓടുപൊളിച്ച് പുറത്തുകടക്കാൻ ശ്രമിച്ചത് വൻ വാർത്തയായിരുന്നു. കടകളിൽ കയറി മോഷണം നടത്തിയതിനും, സിനിമാ തിയേറ്ററിൽ നിന്ന് സ്‌കൂട്ടർ മോഷ്ടിച്ച കേസിലും ഇവർ പ്രതിയാണ്.
കലൂരില്‍ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മൂമ്മ സിപ്‌സി, പിതാവ് സജീവ് എന്നിവരെ പോലീസ് പ്രതി ചേര്‍ത്തു. ബാലനീതി നിയമപ്രകാരമാണ് നടപടി. സിപ്തിയുടെ കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സിപ്‌സിയുടെ ക്രിമിനല്‍ പശ്ചാത്തലവും പോലീശ് വിശദമായി അന്വേഷിച്ചു. അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളില്‍ മോഷണത്തിനും അതിക്രമത്തിനും ലഹരി ഇടപാടിനും സിസ്പിക്ക് എതിരെ കേസുള്ളതായി കണ്ടെത്തി. കൊല്ലപ്പെട്ട കുഞ്ഞിനെയും സഹോദരനെയും വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സിപ്‌സി മറയായി ഉപയോഗിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ബാലനീതി നിയമപ്രകാരം കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് പിതാവ് സജീവിനെതിരെ കേസെടുത്തത്.

Eng­lish Sum­ma­ry: Syp­sy have crim­i­nal background

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.