സിറിയയിലെ അസദ് ഭരണത്തെ തകർത്ത വിമത നേതാവ് ഹയാത്ത് തഹ്‍രീർ അൽഷാം സേനയുടെ തലവൻ അബു മുഹമ്മദ് അൽ ജുലാനിയുടെ തലക്ക് വിലയിട്ട നടപടി പിൻവലിച്ച് യുഎസ് ഭരണകൂടം. ജുലാനിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ പാരിതോഷികം ആണ് യു എസ് പ്രഖ്യാപിച്ചിരുന്നത്.
പശ്ചിമേഷ്യ സന്ദർശിക്കുന്ന യുഎസ് നയതന്ത്ര സംഘത്തിലെ ബാർബറ ലീഫും അൽ ജുലാനിയും തമ്മിൽ ഡമാസ്കസിൽ കൂടിക്കാഴ്ച നടന്നതിനു പിന്നാലെയാണിത്. അൽഖായിദ ബന്ധം ആരോപിച്ചായിരുന്നു യുഎസിന്റെ മുൻ നടപടി. ഭീകരവാദം ഉപേക്ഷിക്കാൻ ഇദ്ദേഹം തീരുമാനമെടുത്തിട്ടുണ്ടെന്നും അതു പരിഗണിച്ചാണ് പഴയ വാഗ്ദാനം പിൻവലിക്കുന്നതെന്നും ലീഫ് പറഞ്ഞു. ഹയാത്ത് തഹ്‌രീർ അൽ ശാം സംഘടന ഇപ്പോഴും ഭീകരപ്പട്ടികയിലുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.