
പ്രശസ്ത തബലിസ്റ്റ് സക്കീര്‍ ഹുസൈന്റെ സംസ്ക്കാരം ഇന്ന് സാന്‍ഫ്രാന്‍സിസ്ക്കോയില്‍ വച്ച് നടക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ ഉദ്ധരിച്ചുകൊണ്ട് പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ താളവാദ്യ വിദഗ്ധരിലൊളായ സക്കീര്‍ ഹുസൈന്‍, ശ്വാസകോശ രോഗമായ ഇഡിയോപതിക് പള്‍മണറി ഫൈബ്രോസിസ് എന്ന രോഗം കാരണം കഴിഞ്ഞ തിങ്കളാഴ്ചയാണ് സാന്‍ഫ്രാന്‍സിസ്ക്കോയിലെ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. 73 വയസ്സായിരുന്നു പ്രായം.
സംസ്ക്കാരം സാന്‍ഫ്രാന്‍സിസ്ക്കോയില്‍ എവിടെയാണെന്നോ കൃത്യമായ സമയമോ വ്യക്തമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.