സമൂഹമാധ്യമങ്ങളിലൂടെ മഹാത്മാ അയ്യൻകാളിയെ അവഹേളിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി എഐവൈഎഫ്. കേരളത്തിന്റെ നവോത്ഥാന പോരാട്ട നായകനായ മഹാത്മാ അയ്യൻകാളി നവോത്ഥാന കേരളത്തിന്റെ അടയാളമായി ഓരോ മലയാളിയും മനസ്സില്‍കൊണ്ട് നടക്കുന്ന മഹത് വ്യക്തിത്വമാണ്. അദ്ദേഹത്തെ അവഹേളിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ‘കുകുച’ എന്ന ഫേസ്ബുക്ക് പേജിലൂടെ നടത്തിയിട്ടുള്ളത്.
കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുക എന്ന ഗൂഡ ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് എഐവൈഎഫ് മനസ്സിലാക്കുന്നു. കേരളത്തിന് തന്നെ അപമാനകരമായിരിക്കുകയാണ് മഹാത്മാ അയ്യങ്കാളിയെ അവഹേളിക്കുന്ന ഈ പ്രവര്‍ത്തനം. ‘കുകുച’ എന്ന വ്യാജ ഫേസ്ബുക്ക് പേജിന്റെ ഉടമസ്ഥന്‍ ആരെന്നും ഇത് ചെയ്തത് ആരെന്നും കണ്ടെത്തി ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും അറിയിച്ചു.
English Summary: Take strict action against those who insulted Mahatma Ayyankali; AIYF
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.