23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026

‘തലാഖ്-ഇ-ഹസൻ’ റദ്ദാക്കണം; ഏകപക്ഷീയ വിവാഹമോചന രീതി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
November 19, 2025 4:25 pm

മുസ്ലിം പുരുഷൻ്റെ ഏകപക്ഷീയ വിവാഹമോചന മാർഗമായ തലാഖ്-ഇ-ഹസൻ റദ്ദാക്കണമെന്ന് സുപ്രീം കോടതി. സ്ത്രീകളുടെ അന്തസിനെ ബാധിക്കുന്ന ഈ ആചാരം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ‘തലാഖ്-ഇ-ഹസൻ’ ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് മാധ്യമപ്രവർത്തകയായ ബേനസീർ ഹീന സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വാക്കാലുള്ള നിരീക്ഷണങ്ങൾ.

ഒരു മുസ്ലിം പുരുഷന് തലാഖ് ചൊല്ലി വളരെ എളുപ്പത്തിൽ ഭാര്യയ്ക്ക് വിവാഹമോചനം നൽകാനാകില്ല. ഇത്തരം ഏകപക്ഷീയമായ ആചാരങ്ങൾ ഭരണഘടനപ്രകാരമോ ആധുനിക ജനാധിപത്യ സമൂഹത്തിലോ നിലനിൽക്കില്ല. ഈ രീതി ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. “ഒരു സ്ത്രീയുടെ അന്തസ്സ് ഇങ്ങനെയാണോ ഉയർത്തിപ്പിടിക്കുന്നത്? ഒരു പരിഷ്കൃത സമൂഹം ഇത്തരത്തിലുള്ള ആചാരം അനുവദിക്കണോ?” എന്ന ചോദ്യവും കോടതി ഉന്നയിച്ചു. ഒരു ആചാരം സമൂഹത്തെ മൊത്തത്തിൽ ബാധിക്കുമ്പോൾ പരിഹാര നടപടികളുമായി ഇടപെടാൻ കോടതി ബാധ്യസ്ഥമാണ് എന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആധികാരികമായ വിധി പ്രസ്താവിക്കുന്നതിനായി ഹർജി അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ചിന് വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.