26 June 2024, Wednesday
KSFE Galaxy Chits

Related news

December 23, 2023
November 14, 2023
October 23, 2023
September 3, 2023
August 23, 2023
August 6, 2023
July 27, 2023
May 26, 2023
April 27, 2023
April 15, 2023

ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ മുറിച്ച തണ്ണിമത്തന്‍ പോലെയാണെന്ന് താലിബാന്‍

Janayugom Webdesk
കാബൂള്‍
September 8, 2021 3:30 pm

ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ മുറിച്ച തണ്ണിമത്തന്‍ പോലെയാണെന്ന് താലിബാന്‍ നേതാവ്. ഒരു അഭിമുഖത്തിലാണ് താലിബാന്റെ പ്രതിനിധിയുടെ പരാമര്‍ശം. ബിബിസിയിലെ മാധ്യമപ്രവര്‍ത്തകനായ സിയ ശഹ്‌രെയര്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ഇതിനകം വൈറലായി. നിരവധി പേരാണ് താലിബാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തുവന്നത്. 

നിങ്ങള്‍ മുറിച്ചുവച്ച തണ്ണിമത്തന്‍ വാങ്ങാന്‍ ഇഷ്ടപ്പെടുമോ അതോ കേടുപറ്റാത്ത, മുഴുവനുമായ തണ്ണിമത്തന്‍ വാങ്ങുമോ? അതുപോലെയാണ്, ഹിജാബ് ഇല്ലാത്ത സ്ത്രീ ഒരു മുറിച്ചുവച്ച തണ്ണിമത്തന്‍ പോലെയാണ് എന്നായിരുന്നു ഇന്റര്‍വ്യൂവിലെ വാക്കുകള്‍. സ്ത്രീകളെ തണ്ണിമത്തന്‍ പോലെ കടയില്‍ നിന്ന് വാങ്ങാനുള്ള വസ്തുവായാണ് താലിബാന്‍ കണക്കാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
Eng­lish summary;Taliban say women who do not wear the hijab are like cut watermelons
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.