മുസ്ലിം അല്ലാത്ത യുവാവുമായി സംസാരിച്ചുവെന്നാരോപിച്ച് യുവതിയെ കയ്യേറ്റം ചെയ്ത് ഒരു കൂട്ടം യുവാക്കള്‍. മഹാരാഷ്ട്രയിലെ സാംഭാജി നഗറിലാണ് സംഭവം. ബുര്‍ഖ ധരിച്ച ഒറു യുവതി മറ്റൊരു മതത്തില്‍പ്പെട്ട യുവാവുമായി സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരുകൂട്ടം ആളുകള്‍ യുവതിയെ തടയുകയും മൊബൈല്‍ പിടിച്ചുവാങ്ങുകയും ചെയ്തത്. ഇതിനിടെ ഇവര്‍ ബുര്‍ഖ പിടിച്ചുവലിക്കുന്നതും വൈറലായ വീഡിയോയില്‍ കാണാം.
നടന്നുപോകുന്ന വിദ്യാര്‍ത്ഥിനിയുടെ പിന്നാലെ പോയാണ് യുവാക്കള്‍ അതിക്രമം കാട്ടിയത്. ചിലര്‍ യുവതിയെ വീഡിയോയെടുക്കുന്നതും വൈറലായ വീഡിയോയില്‍ കാണാം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
English Summary: Talked to a young man of a different religion; Assailants tried to pull the Muslim woman’s hijab
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.