22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 28, 2024
November 15, 2024
November 3, 2024
November 1, 2024
October 29, 2024
October 27, 2024
October 26, 2024
October 25, 2024
October 25, 2024

താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കണം; നിര്‍ദ്ദേശം നല്‍കി റവന്യൂ മന്ത്രി കെ രാജന്‍

Janayugom Webdesk
തിരുവനന്തപുരം
August 2, 2022 8:23 pm

സംസ്ഥാനത്തെ എല്ലാ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കണമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കനത്ത മഴയെ തുടര്‍ന്ന് അടിയന്തിരമായി ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടേയും ഡെപ്യൂട്ടി കളക്ടര്‍മാരുടേയും ആര്‍ഡിഒ മാരുടേയും, തഹസില്‍ദാര്‍മാരുടേയും യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. താലൂക്ക് സെന്ററുകളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് ചാര്‍ജ്ജ് നല്‍കുവാനും ആവശ്യമായ സാധനസാമഗ്രികളുടേയും രക്ഷാ ഉപകരണങ്ങളുടേയും യന്ത്ര ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പു വരുത്തുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തസാധ്യത ഒഴിവാക്കുന്നതിന് ഓറഞ്ച് ബുക്ക് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണം. ജില്ലാ, താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളില്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, ജലവിഭവം, വനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. ഓരോ പ്രദേശത്തും ക്യാമ്പുകള്‍ ഏത് സമയത്തും തുറക്കുന്നതിനു വേണ്ട ഒരുക്കങ്ങള്‍ നടത്തണം. ക്യാമ്പിലെ ശുചിമുറികള്‍ വൃത്തിയാണെന്നും, വൈദ്യുതി യുടേയും വെള്ളത്തിന്റേയും ലഭ്യതയും ഉറപ്പാക്കണം.
അതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം നടപടിള്‍ അടിയന്തിരമായി സ്വീകരിക്കണം. അടിയന്തിര ഘട്ടങ്ങളില്‍ സ്ഥലത്തെത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും അവരുടെ ജോലി സ്ഥലത്തിന് സമീപത്തു തന്നെ ക്യാമ്പ് ചെയ്യണം. തഹസില്‍ദാര്‍മാരുടേയും വില്ലേജ് ഓഫീസര്‍മാരുടേയും ഒഴിവ് ഉണ്ടെങ്കില്‍ പകരം ഉദ്യോഗസ്ഥനെ നിയമിക്കുന്നിന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വരുന്ന 4 ദിവസങ്ങളിലും എല്ലാ ഉദ്യോഗസ്ഥരും ഓഫീസില്‍ ഉണ്ടാകേണ്ടതാണ്. അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ ലീവ് അനുവദിക്കേണ്ടതില്ലായെന്നും യോഗത്തില്‍ തീരുമാനിച്ചു. മനുഷ്യരോടൊപ്പം തന്നെ പക്ഷി മൃഗാദികളെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് വാസ സ്ഥലം ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് അത്തരം കാര്യങ്ങള്‍ ഉറപ്പാക്കണം. ഓരോ 2 മണിക്കൂറിലും സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകും പങ്കെടുത്തു.

Eng­lish Sum­ma­ry: Taluk Emer­gency Oper­a­tion Cen­ters should be oper­a­tional 24 hours a day; Rev­enue Min­is­ter K Rajan gave the instructions

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.