17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 18, 2024
July 16, 2024
July 5, 2024
May 9, 2024
May 4, 2024
April 23, 2024
March 19, 2024
March 9, 2024
January 11, 2024
January 2, 2024

തമിഴ്നാട്ടില്‍ റമ്മി ഉള്‍പ്പെടെയുള്ള ഓൺലൈൻ ഗെയിമുകള്‍ നിരോധിച്ചു

Janayugom Webdesk
ചെന്നൈ
October 8, 2022 1:41 pm

തമിഴ്നാട്ടിൽ ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിച്ചു. ഗവർണർ ആർ എൻ രവിയാണ് നിരോധന ഓർഡിനൻസിന് അംഗീകാരം നല്‍കിയത്. ഒക്ടോബർ 17ന് ചേരുന്ന നിയമസഭ സമ്മേളനത്തിൽ ഇത് നിയമമാകും. ഓൺലൈൻ ഗെയിമിങ് നിരോധിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമായി തമിഴ്നാട് മാറും. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലും മുന്‍പ് ഓണ്‍ലൈന്‍ ഗെയിമിങ് നിര്‍ത്തലാക്കിയിരുന്നു.

ഇത്തരത്തില്‍ ഓൺലൈൻ ഗെയിമുകളുടെ കെണിയില്‍പ്പെട്ട് വൻ സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി പഠനം പറയുന്നു. റിട്ട. ഹൈകോടതി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിൽ സമിതിയെ ഇതിനായി നിയോഗിച്ചിരുന്നു. ഐഐടി ടെക്‌നോളജിസ്റ്റ് ഡോ. ശങ്കരരാമൻ, സൈക്കോളജിസ്റ്റ് ഡോ. ലക്ഷ്മി വിജയകുമാർ, അഡീഷനൽ ഡിജിപി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ജൂൺ 27ന് സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മന്ത്രിസഭയുടെ മുന്നിലെത്തിയ റിപ്പോര്‍ട്ടില്‍ പൊതുജനാഭിപ്രായം തേടിയിരുന്നു. സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ഓർഡിനൻസ് തയാറാക്കി. ആഗസ്റ്റ് 29ന് ചേർന്ന മന്ത്രിസഭാ യോഗവും ഇത് അംഗീകരിച്ചു.

Eng­lish Summary:Tamil Nadu bans online games includ­ing rummy
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.