27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 16, 2024
June 26, 2024
June 10, 2024
June 8, 2024
June 8, 2024
May 21, 2024
April 23, 2024
March 19, 2024
March 9, 2024
December 26, 2023

പെരിയാര്‍ മെഗാ പാര്‍ക്കിങ് തമിഴ്‌നാടിന്റെ പാട്ട ഭൂമിയിലല്ല

റെജി കുര്യന്‍
ന്യൂഡല്‍ഹി
April 23, 2024 8:58 am

പെരിയാര്‍ കടുവാ സങ്കേതത്തിനു സമീപം കേരളം നിര്‍മ്മിച്ച മെഗാ പാര്‍ക്കിങ് തമിഴ്‌നാടിന്റെ പാട്ട ഭൂമിയില്‍ അല്ലെന്ന് സര്‍വേ ഓഫ് ഇന്ത്യാ റിപ്പോര്‍ട്ട്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എതിര്‍പ്പറിയിച്ച് തമിഴ്‌നാട്. കേസില്‍ കോടതി പരിഗണിക്കേണ്ട തര്‍ക്ക വിഷയങ്ങള്‍ നിശ്ചയിക്കാന്‍ കേസ് ജൂലൈ 10ലേക്ക് മാറ്റി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

2023 നവംബറില്‍ കേരളവും തമിഴ്‌നാടും സമ്മതം അറിയിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാടിന്റെ പാട്ടഭൂമിയുടെ വിസ്തൃതി കണക്കാക്കാന്‍ സര്‍വേ ഓഫ് ഇന്ത്യക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. തമിഴ്‌നാടിന്റെ കൈവശമുള്ള പാട്ടഭൂമി കൈയ്യേറിയാണോ കേരളം മെഗാ പാര്‍ക്കിങ് നിര്‍മ്മിച്ചത് എന്ന് കണ്ടെത്താനാണ് ഇത്തരമൊരു നീക്കം കോടതി നടത്തിയത്. സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് സീല്‍വച്ച കവറില്‍ കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് കോടതിക്ക് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കോടതി ഇരു കക്ഷികള്‍ക്കും നല്‍കി. ഇതുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ രേഖപ്പെടുത്തിയതിനു ശേഷമാണ് തര്‍ക്ക വിഷയങ്ങള്‍ ക്രോഡീകരിക്കാന്‍ കോടതി തീരുമാനം എടുത്തിരിക്കുന്നത്.

1886ലെ മുല്ലപ്പെരിയാര്‍ കരാര്‍ പ്രകാരം തങ്ങള്‍ക്ക് ലഭിച്ച ഭൂമിയിലാണ് കേരളം പാര്‍ക്കിങ് നിര്‍മ്മിച്ചതെന്നാണ് തമിഴ്‌നാടിന്റെ ആരോപണം. അതേസമയം പാര്‍ക്കിങ് സംവിധാനം ഒരുക്കിയത് സ്വന്തം ഭൂമിയിലാണെന്ന് കേരളം വാദിച്ചു. ബ്രിട്ടീഷ് തിരുവിതാംകൂര്‍ രാജകുടുംബങ്ങള്‍ തമ്മില്‍ ഏര്‍പ്പെട്ട കരാറില്‍ പെരിയാറിലെ ഭൂമിയുടെ അവകാശം സംബന്ധിച്ച് പരാമര്‍ശമില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് ബന്ധപ്പെട്ട വിഷയങ്ങളാണ് കരാറില്‍ പരാമര്‍ശിക്കുന്നത്. കരാറില്‍ പറയുന്ന 155 അടി കോണ്‍ടൂര്‍ ലൈന് ഉള്ളിലല്ല പാര്‍ക്കിങ് സംവിധാനമെന്ന് കേരളം നേരത്തെ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Eng­lish Summary:Periyar Mega Park­ing is not on the leased land of Tamil Nadu

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.