3 March 2026, Tuesday

Related news

March 3, 2026
February 27, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 22, 2026
February 20, 2026
February 13, 2026
February 11, 2026

തമിഴ്‌നാട്ടില്‍ വിഷപ്രാണിയുടെ കടിയേറ്റ് എട്ട് വയസ്സുകാരി മരിച്ചു

Janayugom Webdesk
ചെന്നൈ
February 11, 2026 3:25 pm

തമിഴ്‌നാട്ടില്‍ വിഷപ്രാണിയുടെ കടിയേറ്റ് എട്ട് വയസ്സുകാരി മരിച്ചു. തിരുച്ചെങ്കോട് താലൂക്കിലെ എളച്ചിപാളയം ബ്ലോക്കിലുള്ള ഗൗണ്ടംപാളയം ഗവൺമെന്റ് മിഡിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി രക്ഷിതയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ നടക്കാനിരിക്കുന്ന സ്കൂളിലെ വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള നൃത്ത പരിശീലനത്തിനിടെയായിരുന്നു സംഭവം. നൃത്തം അഭ്യസിക്കുന്നതിനിടയിൽ നെറ്റിയിൽ എന്തോ കടിച്ചത് പോലെ തോന്നുന്നുവെന്ന് രക്ഷിത പരാതിപ്പെട്ടിരുന്നു. നിമിഷങ്ങൾക്കകം കുട്ടി ബോധരഹിതയായി വീണു. ഉടൻ തന്നെ അധ്യാപകർ കുട്ടിയെ തിരുച്ചെങ്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അവിടുത്തെ സർക്കാർ ആശുപത്രിയിലും എത്തിച്ചു. നില വഷളായതിനെ തുടർന്ന് നാമക്കൽ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.