18 November 2024, Monday
KSFE Galaxy Chits Banner 2

Related news

April 11, 2024
April 2, 2024
March 13, 2024
March 1, 2024
January 3, 2024
December 26, 2023
December 12, 2023
November 18, 2023
October 6, 2023
September 23, 2023

ഗവർണർക്കെതിരെ വീണ്ടും പ്രമേയവുമായി തമിഴ്‍നാട്

Janayugom Webdesk
ചെന്നൈ
April 10, 2023 10:21 pm

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ പാസാക്കിയില്ലെന്നാരോപിച്ച് ഗവർണർ ആർ എൻ രവിക്കെതിരെ പുതിയ പ്രമേയവുമായി തമിഴ്‌നാട് സർക്കാർ. ജനങ്ങളുടെ ക്ഷേമത്തിന് വിരുദ്ധമായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് നിശ്ചിത സമയത്തിനുള്ളിൽ അനുമതി നൽകാൻ ഗവർണർക്ക് നിർദേശം നൽകണമെന്ന് കേന്ദ്ര സർക്കാരിനോടും രാഷ്ട്രപതി ദ്രൗപദി മുർമുവിനോടും ആവശ്യപ്പെടുന്ന പ്രമേയം മന്ത്രി ദുരൈ മുരുകൻ നിയമസഭയിൽ അവതരിപ്പിച്ചു.

തമിഴ്‌നാടിനു വേണ്ടി പാസാക്കിയ ബില്ലുകളെ അദ്ദേഹം പൊതുവേദിയിൽ വിമർശിക്കുകയും ജനങ്ങളുടെ ക്ഷേമത്തിന് എതിരായി നിലകൊള്ളുകയും ചെയ്യുന്നു. ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിന് അനുമതി നൽകാൻ വിസമ്മതിച്ചു. ഭരണഘടനയനുസരിച്ച്, ഒരു ബിൽ ഗവർണർ മടക്കി അയക്കുകയും അതേ ബിൽ ഒരിക്കൽകൂടി പാസാക്കി തിരിച്ചയക്കുകയും ചെയ്താൽ അതിന് അനുമതി നൽകണം. നിയമനിർമ്മാണ സഭ നിയമം പാസാക്കുമ്പോള്‍ അതിൽ ഒപ്പിടാനുള്ള അധികാരം നാമനിർദേശം ചെയ്യപ്പെട്ട ഒരു വ്യക്തിക്ക് നൽകുന്നത് ആലോചിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. ബില്ലുകളെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് ഗവർണർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.