നിയമസഭ പാസാക്കിയ 10 ബില്ലുകൾ ഒപ്പിടാതെ തിരിച്ചയച്ച് തമിഴ്നാട് ഗവർണർ. രണ്ടു വർഷമായി തടഞ്ഞുവച്ച ബില്ലുകളാണ് ഗവർണർ ആർ എൻ രവി തിരിച്ചയച്ചത്. ബില്ലുകളെ സംബന്ധിച്ച് സംശയങ്ങൾ ഉള്ളതിനാലാണ് തിരിച്ചയച്ചതെന്ന് രാജ്ഭവൻഅറിയിച്ചു.
ബില്ലുകൾ തിരിച്ചയച്ചതിന് പിന്നാലെ മറ്റന്നാൾ തമിഴ്നാട് നിയമസഭ പ്രത്യേക സമ്മേളനം ചേരും. തിരിച്ചയച്ച ബില്ലുകൾ വീണ്ടും പാസാക്കാനാണ് സമ്മേളനം വിളിച്ചിരിക്കുന്നത്.
ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ കോടതി ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കാൻ ഗവര്‍ണര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി നവംബര്‍ 20 ന് സുപ്രീം കോടതി പരിഗണിക്കും.
English Summary: Tamil Nadu Governor Returns 10 Bills
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.