
തമിഴ്നാട്ടിൽ എസ്ഐആർ പ്രക്രിയയ്ക്കു ശേഷമുള്ള കരട് വോട്ടർപട്ടിക പുറത്തിറങ്ങി. വിവിധ കാരണങ്ങളാൽ 97.37 ലക്ഷം പേരെയാണ് നീക്കിയത്. പുതിയ പട്ടിക പ്രകാരം ആകെ വോട്ടർമാർ 5.43 കോടി പേരാണ്. നീക്കിയത് 15.19% പേരെ. ചെന്നൈ ജില്ലയിൽ നിന്ന് 14.25 ലക്ഷം പേർ പുറത്തായി. മരിച്ചവർ, ഇരട്ട വോട്ടുകൾ, കണ്ടെത്താനാകാത്തവർ തുടങ്ങിയവരെയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിലൂടെ പട്ടികയിൽനിന്നു നീക്കം ചെയ്യുന്നത്. ആകെയുള്ള 5.43 വോട്ടർമാരിൽ 2.77 കോടി പുരുഷന്മാരും 2.66 കോടി സ്ത്രീകളുമാണ്. നീക്കം ചെയ്തവരിൽ 26.94 ലക്ഷം പേർ മരിച്ചവരാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. 3.4 ലക്ഷം പേരുകൾ ഇരട്ട വോട്ടുള്ളവരായി കണ്ടെത്തി നീക്കം ചെയ്തു. 66.44 ലക്ഷം പേരുകൾ പരിശോധനയിൽ റജിസ്റ്റർ ചെയ്ത വിലാസത്തിൽ കണ്ടെത്താൻ സാധിക്കാത്തവരാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.