മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച ബ്രിട്ടീഷ് എൻജിനീയർ കേണൽ ജോൺ പെന്നിക്വിക്കിന്റെ പ്രതിമ ലണ്ടനിൽ സ്ഥാപിക്കാൻ തമിഴ്നാട് സർക്കാർ ഒരുങ്ങുന്നു. പെന്നിക്വിക്കിന്റെ ജന്മനാടായ ബ്രിട്ടനിലെ കാംബർലിയിലാണ് പ്രതിമ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. ലണ്ടനിലെ തമിഴ് പ്രവാസികള്‍ മുൻകൈയെടുത്താണ് പ്രതിമ നിര്‍മ്മാണം.
പെന്നിക്വിക്കിന്റെ ജന്മദിനമായ ജനുവരി 15നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇതുസംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ ശുദ്ധജലമെത്തിക്കാൻ തന്റെ സമ്പാദ്യം വിറ്റ് അണക്കെട്ട് നിർമ്മിച്ച പെന്നിക്വിക്കിനെ തമിഴ്ജനത ഏറെ ആദരവോടെ ഓർക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു.
1895 ലാണ് പെന്നിക്വിക്കിന്റെ നേതൃത്വത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണം തുടങ്ങുന്നത്. പ്രോജക്ടിന് ആവശ്യമായ പണം തികയാതെ വന്നതോടെ ഇംഗ്ലണ്ടിലെ തന്റെ കുടുംബസ്വത്തുക്കൾ അദ്ദേഹം വിറ്റു. ഈ പണം ഉപയോഗിച്ചാണ് അണക്കെട്ട് പെന്നിക്വിക്ക് പൂർത്തിയാക്കിയത്. മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്നത് കേരളത്തിലാണെങ്കിലും ഉഭയകക്ഷി കരാർ പ്രകാരം ജലം ഉപയോഗിക്കുന്നത് തമിഴ്നാടാണ്.
english summary; Tamil Nadu to erect statue of Mullaperiyar Engineer
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.