13 December 2025, Saturday

Related news

December 8, 2025
November 21, 2025
November 7, 2025
November 4, 2025
October 24, 2025
September 14, 2025
September 1, 2025
August 3, 2025
July 22, 2025
July 9, 2025

മാനന്തവാടിയിലെ തണ്ണീര്‍ കൊമ്പനെ മയക്കുവെടി വച്ചു; ആന മയങ്ങിത്തുടങ്ങി

Janayugom Webdesk
മാനന്തവാടി
February 2, 2024 6:40 pm

വയനാട് മാനന്തവാടിയിൽ ജനവാസമേഖലയിലിറങ്ങിയ തണ്ണീര്‍ കൊമ്പനെ മയക്കുവെടി വച്ചു. വെടിയേറ്റ ആന മയങ്ങിത്തുടങ്ങി. അതേസമയം ആന ഇപ്പോഴും വാഴത്തോടത്തില്‍ തുടരുകയാണ്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്താൻ ശ്രമിക്കണമെന്നും അതിന് സാധ്യമായില്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടി വനംവകുപ്പിന്റെ സാന്നിധ്യത്തിൽ ബന്ദിപ്പൂർ വനമേഖലയിൽ തുറന്നുവിടാൻ തീരുമാനിക്കുകയായിരുന്നു. 

നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള പായോടാണ് രാവിലെ റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാൻ ഇറങ്ങിയത്. ജനുവരി 16ന് കർണാടക വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിട്ട ആനയായിരുന്നു അത്. ആനയിറങ്ങിയ പശ്ചാത്തലത്തിൽ സ്ഥലത്ത് 144 പ്രഖ്യാപിച്ചിരുന്നു.

Eng­lish Summary:Tanneer Kom­pane was drugged in Man­an­thava­di; The ele­phant began to faint
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.