23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

താനൂർ ബോട്ട് അപകടം; ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തി, രണ്ട് പ്രതികൾ ഒളിവിലെന്ന് എസ്‌പി

Janayugom Webdesk
മലപ്പുറം
May 9, 2023 1:51 pm

താനൂർ ഒട്ടുംപുറം ബോട്ട്‌ അപകടത്തിൽ ബോട്ടുടമ പാട്ടരകത്ത്‌ നാസറിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി എസ്‌ സുജിത്‌ദാസ്‌ പറഞ്ഞു. അറിഞ്ഞുകൊണ്ട്‌ യാത്രക്കാരെ അപകടത്തിലേക്ക്‌ തള്ളിവിടുകയായിരുന്നു. അതുകൊണ്ട് ബോധപൂർവ്വമായ നരഹത്യയാണ്‌ നാസറിനെതിരെ ചുമത്തിയത്. 

ഐപിസി 302 പ്രകാരം കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കും. അതേസമയം പ്രതി ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ട്‌. 24 മണിക്കൂറിനുള്ളിൽ ഇയാളെ കോടതിയിൽ ഹാജരാക്കും. തുടർന്ന്‌ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ്‌ നടത്തും. ബോട്ടിനെക്കുറിച്ചുള്ള പരിശോധനക്കായി കുസാറ്റിലെ വിദഗധർ അടങ്ങുന്ന സംഘം പരിശോധന നടത്തും. കേസിൽ പ്രതികളായ ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്‌പി അറിയിച്ചു. 

Eng­lish Summary;Tanur boat acci­dent; The boat own­er has been charged with mur­der, SP said that two accused are absconding

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.