30 October 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 30, 2024
October 23, 2024
October 20, 2024
October 17, 2024
October 15, 2024
September 18, 2024
September 17, 2024
September 9, 2024
September 8, 2024

‘സിഖ് വിഘടനവാദികളെ ലക്ഷ്യമിടുന്നത് അമിത് ഷായുടെ ഉത്തരവ് പ്രകാരം’; ആരോപണവുമായി കാനഡ

Janayugom Webdesk
ഒട്ടാവ
October 30, 2024 7:48 pm

കാനഡയിലെ സിഖ് വംശജരയെും വിഘടനവാദികളെയും ലക്ഷ്യമിട്ടുള്ള പ്രചാരണം നടത്തുന്നതിനു പിന്നിൽ ആഭ്യന്തര മന്ത്രി അമിത് ഷായാണെന്നാണ ആരോപണവുമായി കാനഡ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ . കാന‍ഡയിലെ സിഖ് വംശജരെ ലക്ഷ്യമിട്ട് ഇന്ത്യ രഹസ്യാന്വേഷണം നടത്തുന്നതും വിവരങ്ങൾ ശേഖരിക്കുന്നതുമടക്കമുള്ള കാര്യങ്ങൾക്ക് പിന്നിൽ അമിത് ഷാ ആണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ മാധ്യമമായ വാഷിംഗ്ടൺ പോസിറ്റിനോടാണ് ഡേവിഡ് മോറിസൺ ഇക്കാര്യം പറഞ്ഞത്. 

കാനഡയിലെ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്ന ദേശീയ സുരക്ഷാ കമ്മിറ്റിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഡേവിഡ് മോറിസൺ വിവരിച്ചു. കാനഡയിലെ സിഖ് വിഘടനവാദികളെ ലക്ഷ്യമിടുന്നത് അമിത് ഷായുടെ ഉത്തരവ് പ്രകാരമാണെന്ന റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിച്ചത് വാഷിംഗ്ടൺ പോസ്റ്റായിരുന്നു. ഈ റിപ്പോർട്ട് തന്നെ ഉദ്ധരിച്ചാണെന്നാണ് ഡേവിഡ് മോറിസൺ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. 2023 ജൂണിൽ കനേഡിയൻ പൗരനായ സിഖ് വംശജൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിനും കാനഡയിലെ ഹൈക്കമീഷണർക്കടക്കം പങ്കുണ്ടെന്ന ആരോപണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്നെ പലവട്ടം രംഗത്തെത്തിയിരുന്നു. 

TOP NEWS

October 30, 2024
October 30, 2024
October 30, 2024
October 30, 2024
October 30, 2024
October 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.