23 January 2026, Friday

Related news

January 23, 2026
January 20, 2026
January 16, 2026
January 13, 2026
January 13, 2026
January 11, 2026
January 9, 2026
January 2, 2026
December 30, 2025
December 23, 2025

മേഘ്ന രാജ് നായികയായി തിരികെയെത്തുന്ന തത്സമ തദ്ഭവ തീയേറ്ററിലേക്ക്

Janayugom Webdesk
September 10, 2023 1:03 pm

ഇൻസ്പെക്ടർ വിക്രം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രജുൽ ദേവരാജ് അഭിനയിക്കുന്ന ഗംഭീര സസ്പെൻസ് ത്രില്ലർ ചിത്രം ‚തത്സമ തദ്ഭവ തീയേറ്ററിലെത്തുന്നു. അൻവിറ്റ് സിനിമാസിനു വേണ്ടി വിശാൽ ആത്രേയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ മേഘ്ന രാജ് ആണ് നായിക.

2004 ലെ ഒരു മെയ്മാസ രാത്രിയിൽ അരിക, തൻ്റെ ഭർത്താവ് സൻജയിനെ കാൺമാനില്ലെന്ന് കാണിച്ച് പോലീസ് സ്റ്റേഷനിൽ ‚ഒരു മിസ്സിംങ് കംപ്ലയിൻ്റ് കൊടുക്കുന്നു. തുടർന്ന് പോലീസ് അന്വേഷണം നടക്കുന്നു. തെളിവുകളൊന്നും ലഭിക്കാതെ വന്നതോടെ, സഞ്ജയിൻ്റെ തീരോധാനം ദുരൂഹമായി അവശേഷിച്ചു.പതിനെട്ടു വർഷങ്ങൾക്ക് ശേഷം,സൻജയിൻ്റെയും, അരികയുടേയും മകൾ നിധി, തൻ്റെ അച്ഛൻ്റെ തീരോധാനത്തിൻ്റെ ‚പഴയ കേസ് ഫയലുകൾ തേടി പോകുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് അവൾക്ക് ലഭിച്ചത്.തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങൾ പ്രേക്ഷകർക്ക് ഒരു വിരുന്നാക്കി മാറ്റിയിരിക്കുകയാണ് സംവിധായകൻ.
സസ്പെൻസിന് പ്രാധാന്യം കൊടുത്തുകൊണ്ട്, ദൃശ്യം മോഡൽ ത്രില്ലർ ചിത്രമാണ് തത്സമ തദ്ഭവ. കന്നടയിലും, മലയാളത്തിലും ഒരുക്കിയിരിക്കുന്ന തത്സമ തദ്ഭവ സൻഹ ആർട്സ് തീയേറ്ററിലെത്തിക്കും.

അൻവിറ്റ് സിനിമാസ് നിർമ്മിക്കുന്ന തത്സമ തദ്ഭവ ‚വിശാൽ ആത്രേയ രചന സംവിധാനം നിർവ്വഹിക്കുന്നു. ഡി.ഒ.പി — ശ്രീനിവാസ് ‚എഡിറ്റർ ‑രവി ആരാധ്യ, സംഗീതം — വാസുകി വൈഭവ്, പി.ആർ.ഒ- അയ്മനം സാജൻ, ഡിസൈൻ — ഷനിൽ കൈറ്റ് ഡിസൈൻ, വിതരണം — സൻഹ ആർട്സ് റിലീസ്. പ്രജുൽ ദേവരാജ്, മേഘ്ന രാജ് ‚ദേവരാജ് എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും വേഷമിടുന്നു.

Eng­lish Sum­ma­ry: Tat­sama Tadb­ha­va returns to the the­ater with Megh­na Raj as the heroine

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.