
ചലച്ചിത്രതാരം ആര്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന.ചെന്നൈ അണ്ണാനഗര്‍, വേലാച്ചേരി, ദുരൈപാക്കം, കോട്ടിവാക്കം, കില്‍പാക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റുകളിലാണ് പരിശോധനയെന്ന് വിവിധ തമിഴ് മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസും റിപ്പോര്‍ട്ടുചെയ്തു.
കൊച്ചിയില്‍നിന്നുള്ള ആദാന നികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ശൃംഘലകേന്ദ്രീകരിച്ചാണ് പരിശോധന. ഇവയില്‍ ചെന്നൈയില്‍ ആര്യ നടത്തുന്ന റസ്‌റ്റോറന്റുകളിലാണ് ആദായനികുതി വകുപ്പ് സംഘമെത്തിയത്. കൊച്ചിയില്‍ ഫയല്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റസ്റ്റോറന്റ് ഉടമകളുടെ വീട്ടിലും പരിശോധന നടക്കുന്നതായി ഐഎഎന്‍എസ് റിപ്പോര്‍ട്ടുചെയ്തു. നികുതിവെട്ടിപ്പ്, വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം തുടങ്ങി ആരോപണങ്ങളാണ് പരാതിയിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.