കൃത്യമായ നികുതി അടയ്ക്കാത്ത യൂട്യൂബർമാർക്കെതിരെ നടപടിയെടുത്ത് ആദായനികുതി വകുപ്പ്. സംസ്ഥാനത്തെ 13 യൂട്യൂബർമാർക്ക് എതിരെയാണ് നടപടിയെടുത്തത്. 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. വീഴ്ച വരുത്തിയ നികുതിപ്പണം എത്രയും വേഗം തിരികെ അടക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഇന്നലെയാണ് പ്രമുഖ യൂട്യൂബർമാരുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. യൂട്യൂബർമാരുടെ ഓഫീസിലും വീട്ടിലുമായിരുന്നു പരിശോധന.
എൻ ആർ ബി, അർജു, ജയരാജ് ജി നാഥ്, കാസ്ട്രോ, റെയിസ്റ്റർ എന്നിവരുടെ വീടുകളിലും ഓഫീസിലുമായിരുന്നു പരിശോധന. ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ്, എറണാകുളം, പാലക്കാട് ജില്ലകളിലാണ് പരിശോധന നടത്തിയത്. പലരും കൃത്യമായി നികുതി അടയ്ക്കുന്നില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
English Summary: income tax department raid youtubers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.