
സ്‌കൂളില്‍ നിന്ന് അവധിയെടുത്തതിന് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്‌എസിലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചർ മർദിച്ചത്. ക്ലാസ് ടീച്ചർ ശിഹാബ് ആണ് തന്നെ തല്ലിയതെന്ന് കുട്ടി വെളിപ്പെടുത്തി.
ഇന്നലെ രാവിലെയായിരുന്നു കുട്ടിക്ക് മര്‍ദനമേറ്റത്. ബസ് കിട്ടാതിരുന്നതിനാലാണ് സ്‌കൂളിൽ പോകാന്‍ കഴിയാതിരുന്നതെന്ന് കുട്ടിയും രക്ഷിതാവും പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ അടിയേറ്റതിന്റെ പാടുകളുണ്ട്. മർദനമേറ്റതിന്റെ വേദന ഇപ്പോഴും ഉണ്ടെന്ന് കുട്ടി പറഞ്ഞു. അധ്യാപകനെതിരെ കൽപ്പകഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.