19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

അധ്യാപികയായ യുവതിയെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടബലാ ത്സംഗം: ഡോക്ടര്‍ അറസ്റ്റില്‍

Janayugom Webdesk
ബസ്തി
October 4, 2022 3:44 pm

ഉത്തർപ്രദേശിലെ ബസ്തിയിൽ സുഹൃത്തിനെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റിലായി. ബസ്തി സദര്‍ കോട്വാലി പ്രദേശത്തെ ആശുപത്രിയിലെ ഡോക്ടറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമം വഴിയാണ് ഡോക്ടറെ പരിചയപ്പെട്ടതെന്ന് പരാതിക്കാരി പറഞ്ഞു. സെപ്റ്റംബര്‍ 27നാണ് സംഭവം. തന്നെ കാണാന്‍ ആശുപത്രിയില്‍ വരാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടതായും പിന്നീട് ഇയാള്‍ തന്റെ ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ടുപോയതായും യുവതി പരാതിയില്‍ പറയുന്നു. ഹോസ്റ്റല്‍ റൂമില്‍ ഇയാള്‍പുറമെ മറ്റ് രണ്ട് ഡോക്ടര്‍മാര്‍കൂടിയുണ്ടായിരുന്നുവെന്നും ഇവര്‍ മൂവരും ചേര്‍ന്നാണ് തന്നെ പീഡനത്തിനിരയാക്കിയതെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപികയാണ് യുവതി. സംഭവത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: teacher gang Rap ed in UP; Doc­tor get arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.