23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 13, 2024
November 23, 2024
November 20, 2024
November 15, 2024
November 9, 2024
October 18, 2024
October 18, 2024
October 18, 2024
October 17, 2024

പോക്സോ കേസില്‍ അധ്യാപകന് ജീവപര്യന്തം തടവ്

Janayugom Webdesk
തളിപ്പറമ്പ്
April 7, 2022 7:04 pm

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകന് തളിപ്പറമ്പ് അതിവേഗ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അധ്യാപകനായ കാർത്തികപുരം സ്വദേശി ജിജി ജേക്കബിനെയാണ് ശിക്ഷിച്ചത്. 2015ൽ ആണ് കേസിന് ആസ്പദമായ സംഭവം. സ്കൂൾ ഓണാവധി സമയത്ത് ഓർഗൺ പഠിക്കാൻ പോയ 16 കാരിയെ അധ്യാപകൻ സ്ഥാപനത്തിൽ വച്ച് പല തവണ ബലാൽത്സംഗം ചെയ്തുവെന്നാണ് കേസ്. തളിപ്പറമ്പ് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് സി മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്.
ജീവപര്യന്തം കഠിന തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും, പ്രതി എടുത്ത പെൺകുട്ടിയുടെ ഫോട്ടോ മറ്റുള്ളവരെ കാണിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിന് രണ്ടുവർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. ആലക്കോട് സിഐ ആയിരുന്ന പി കെ സുധാകരനാണ് കേസ് അന്വേഷിച്ചത്. 15 സാക്ഷികളെയും 18 ഓളം രേഖകളും കേസുമായി ബന്ധപ്പെട്ട് ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി. 

Eng­lish Summary:Teacher jailed for life in poc­so case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.