ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ ഒന്നാം നിലയില്‍ നിന്ന് അധ്യാപിക താഴോട്ട് എറിഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥിനി വന്ദന ആശുപത്രിയില്‍ ചികിത്സയിലാണ്. ഡല്‍ഹി നഗര്‍ നിഗം ബാലിക വിദ്യാലയത്തില്‍ രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.
സംഭവത്തിന് പിന്നാലെ സ്‌കൂളില്‍ വന്‍ പ്രതിഷേധം ഉണ്ടായി. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. ഗീത ദേശ്വാള്‍ എന്ന ക്ലാസ് ടീച്ചര്‍ ആദ്യം കത്രിക കൊണ്ട് കുത്തുകയും പിന്നീട് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് വലിച്ചെറിയുകയുമായിരുന്നെന്ന് പൊലിസ് പറഞ്ഞു. അതേസമയം പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐപിസി 307ാം വകുപ്പ് പ്രകാരം വധശ്രമത്തിന് കേസ് എടുത്തതെന്ന് പൊലീസ് കമ്മീഷണര്‍ ശ്വേത ചൗഹാന്‍ പറഞ്ഞു.
മറ്റൊരു അധ്യാപിക ഇത് തടയാന്‍ ശ്രമിച്ചെങ്കിലും ടീച്ചര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടി താഴെ വീണ് സാരമായി പരിക്കേറ്റതിനാല്‍ ദൃക്‌സാക്ഷികള്‍ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയാണ് വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ചത്. വിദ്യാര്‍ഥിനി ഡല്‍ഹിയിലെ ബാര ഹിന്ദു റാവു ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.
English Summary: teacher who stabbed the 5th class student with scissors and threw him from the first floor is in custody
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.