24 January 2026, Saturday

Related news

January 24, 2026
January 24, 2026
January 24, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026

അധ്യാപകര്‍ കുട്ടികളുടെ സംരക്ഷകര്‍: ബാലാവകാശ കമ്മിഷന്‍

Janayugom Webdesk
തിരുവനന്തപുരം
October 6, 2025 10:09 pm

അധ്യാപകർ കുട്ടികളുടെ സംരക്ഷകരും കാവൽക്കാരുമാണെന്നും, ആ രീതിയിൽ സമൂഹത്തിൽ അധ്യാപകരുടെ ഉത്തരവാദിത്തം വളരെ വലുതാണെന്നും സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ പറഞ്ഞു. ബാലാവകാശ കമ്മിഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അധ്യാപക പരിശീലനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളെല്ലാം മോശക്കാരാണെന്ന് കരുതിയുള്ള സമീപനം അധ്യാപകർ സ്വീകരിക്കരുത്. മുതിർന്നവർ കാണിക്കുന്ന മാതൃകകളാണ് കുട്ടികൾ പകർത്തുന്നത്. കുട്ടികളെ ശരിയായ ദിശയിൽ നയിക്കേണ്ടുന്ന മാതൃകയാവണം അധ്യാപകരെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കമ്മിഷൻ അംഗം ഡോ. എഫ് വിൽസൺ അധ്യക്ഷത വഹിച്ചു. കമ്മിഷൻ അംഗം സിസിലി ജോസഫ്, തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ ഓഫിസർ സുജ എന്നിവർ പങ്കെടുത്തു. 

കേരളത്തിലെ 2660 സർക്കാർ, എയ്ഡഡ് ഹൈസ്കൂളിലെ ഓരോ അധ്യാപകർക്ക് വീതം ബാലാവകാശ കമ്മിഷൻ പരിശീലനം നൽകുന്ന പരിപാടിയുടെ സമാപനമാണ് തിരുവനന്തപുരത്ത് സെന്റ് പിറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ ഹാളിൽ നടന്നത്. പരിശീലനത്തിന്റെ ഒന്നാംഘട്ടം കോഴിക്കോട് കാസർകോട്, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ ജില്ലകളിൽ കഴിഞ്ഞ ഓഗസ്റ്റ് 11 മുതൽ 20വരെ സംഘടിപ്പിച്ചിരുന്നു. ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അധ്യാപകർക്ക് സെപ്റ്റംബർ 22 ന് ആരംഭിച്ച പരിശീലനത്തിന്റെ രണ്ടാം ഘട്ടമാണ് പൂർത്തിയാകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.