17 June 2024, Monday

Related news

June 16, 2024
June 15, 2024
June 13, 2024
June 13, 2024
June 12, 2024
June 11, 2024
June 8, 2024
June 5, 2024
June 1, 2024
May 31, 2024

തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പീ ഡിപ്പിച്ച കേസ്: മൂന്ന് അധ്യാപകർ കൂടി അറസ്റ്റിൽ

Janayugom Webdesk
കൊച്ചി
November 22, 2022 5:54 pm

എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പീ ഡിപ്പിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകരെ കൂടി അറസ്റ്റ് ചെയ്തു. ​ഗസ്റ്റ് അധ്യാപകനായ പ്രതി കിരൺ വിദ്യാര്‍ത്ഥിയെ പീ ഡിപ്പിച്ചെന്ന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിനെ തുടര്‍ന്നാണ് ഇവർക്കെതിരെ കേസെടുത്തത്. പ്രിന്‍സിപ്പല്‍ തിരുവനന്തപുരം ഗിരിധനം വീട്ടില്‍ ശിവകല (53), അധ്യാപകരായ കോട്ടയം ബ്രഹ്‌മമംഗലം നെടുംപള്ളില്‍ വീട്ടില്‍ ഷൈലജ (55), പനങ്ങാട് വെളിപറമ്പില്‍ വീട്ടില്‍ ജോസഫ് (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

കലോത്സവത്തിൽ പങ്കെടുക്കാൻ കൊണ്ടുപോയ വിദ്യാർത്ഥിനിയെ അധ്യാപകൻ കിരൺ ലൈംഗികമായി ആക്രമിച്ചുവെന്നാണ് കേസ്. കിരണിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർത്ഥിനി സംഭവം സഹപാഠികളോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്.

കഴി‍‍ഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനിയെ വീട്ടില്‍നിന്ന് അധ്യാപകന്‍ ബൈക്കില്‍ കലോത്സവ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും രാത്രി എട്ടുമണിയോടെ കലോത്സവം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിയപ്പോഴാണ് കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചതെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: teach­ers arrest­ed in poc­so case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.