പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ മണിക് ഭട്ടാചാര്യയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യിന് ശേഷം ഇന്ന് പുലര്‍ച്ചെയോടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭട്ടാചാര്യയെ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ തൃണമൂൽ നേതാവാണ് ഭട്ടാചാര്യ. മുൻ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജി, കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. സഹായി അർപ്പിത മുഖർജിയുടെ പക്കല്‍നിന്ന് അനധികൃത പണം കണ്ടെത്തിയതിനുപിന്നാലെയാണ് മുഖര്‍ജിയെ ഇഡി അറസ്റ്റ് ചെയ്തത്. കേസില്‍ പുതിയ ഉത്തരവുകള്‍ വരുന്നതുവരെ ഇടക്കാല സംരക്ഷണം സുപ്രീം കോടതി നീട്ടിയതിനുപിന്നാലെയാണ് അറസ്റ്റ്.
പാലാശിപ്പാറ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന തൃണമൂൽ എംഎൽഎയെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി കോടതിയിൽ ഹാജരാക്കും. സെപ്റ്റംബർ 30ന് ഉത്തരവ് പുറപ്പെടുവിക്കവേ അന്വേഷണ ഏജൻസിയുമായി സഹകരിക്കാൻ കോടതി നിർദേശിച്ചിരുന്നു. അർപിത മുഖർജിയുടെ അറസ്റ്റിന് പിന്നാലെ മണിക് ഭട്ടാചാര്യയെ ബംഗാളിലെ പ്രാഥമിക വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
English Summary: Teaching appointment scam: Trinamool MLA arrested
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.