സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തമായ റോക്കറ്റ് എന്‍ജിന്റെ പരീക്ഷണ വിക്ഷേപണം മാറ്റിവച്ചു. ഐഎസ്ആര്‍ഒയുടെ ആദ്യ സെമി ക്രയോജനിക് റോക്കറ്റ് എൻജിന്റെ പരീക്ഷണ വിക്ഷേപണമാണ് മാറ്റിയത്. വിക്ഷേപണത്തിന് തൊട്ട് മുമ്പ് ടര്‍ബൈനില്‍ കണ്ടെത്തിയ സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമം നീട്ടിവച്ചത്.
മണ്ണെണ്ണ, ലിക്വിഡ് ഓക്സിജൻ എന്നിവ സംയോജിപ്പിച്ചുള്ള സെമി ക്രയോജനിക് എൻജിൻ അഥവാ പവര്‍ ഹെഡ് ടെസ്റ്റ് ആര്‍ട്ടിക്കിളി (പിഎച്ച്ടിഎ) ന്റെ പരീക്ഷണം തമിഴ‌്നാട്ടിലെ മഹേന്ദ്രഗിരിയിലാണ് നടത്തിയത്. ഗ്യാസ് ജനറേറ്റർ, ടർബോ പമ്പുകൾ, പ്രീ-ബർണർ, കൺട്രോൾ ഘടകങ്ങൾ തുടങ്ങിയ നിർണായക സംവിധാനങ്ങളുടെ സംയോജിത പ്രകടനം 4.5 സെക്കന്റ് നേരത്തേക്ക് ഹോട്ട്-ഫയറിങ് നടത്തി പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ രണ്ട് സെക്കന്റിൽ തന്നെ ടെസ്റ്റ് പാരാമീറ്ററുകളിൽ അപ്രതീക്ഷിതമായ വ്യതിയാനം ഉണ്ടായതിനാൽ ഐഎസ്ആർഒ പരീക്ഷണം അവസാനിപ്പിക്കുകയായിരുന്നു.
English Summary: technical failure; The test of the rocket engine was changed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.