23 January 2026, Friday

Related news

January 22, 2026
January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025
September 28, 2025

കൗമാരക്കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി; നാല് യുവാക്കൾ അറസ്റ്റിൽ

Janayugom Webdesk
ഗുവാഹത്തി
September 4, 2023 11:56 pm

അസമിലെ ദിബ്രുഗഢ് ജില്ലയിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ. തിങ്കളാഴ്ച പുലർച്ചെയാണ് നാല് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു, ഞായറാഴ്ച രാത്രി ജില്ലയിലെ ബാനിപൂർ ധേകേരി ഗാവ് പരിസരത്താണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. 17 നും 21 നും ഇടയിൽ പ്രായമുള്ള ദിബ്രുഗഡ് നഗരത്തിൽ നിന്നുള്ള ബിശ്വജിത് ബാഗ്തി, കിഷോർ ബാവ്രി, രോഹിത് റാബിദാസ്, ലോഹിത് ദേക എന്നിവരാണ് അറസ്റ്റിലായത്.

“ബാനിപൂർ മേഖലയിലെ ഒരു വസതിയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ചില സ്വകാര്യ ജോലികൾക്കായി ദിബ്രുഗഢ് ടൗണിലേക്ക് പോയെങ്കിലും പെണ്‍കുട്ടി തിരികെ വന്നില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ദിബ്രുഗഡിലെ അസം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.

Eng­lish Sum­ma­ry: Teenage girl gang-raped and mur­dered; Four youths were arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.