11 January 2026, Sunday

Related news

December 31, 2025
December 31, 2025
December 20, 2025
December 3, 2025
November 18, 2025
November 5, 2025
November 1, 2025
October 24, 2025
October 17, 2025
October 8, 2025

ഡോര്‍ ബെല്ലടിച്ച കൗമാരക്കാരെ കാറിടിപ്പിച്ച് കൊന്നു; ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് യുഎസ് കോടതി

Janayugom Webdesk
വാഷിങ്ടണ്‍
April 30, 2023 7:09 pm

യുഎസില്‍ വീട്ടിലെ ഡോര്‍ ബെല്‍ അമര്‍ത്തിക്കളിച്ച മൂന്ന് കൗമാരക്കാരെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. റിവർസൈഡ് കൗണ്ടി നിവാസിയായ അനുരാഗ് ചന്ദ്രയെയാണ് (45) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 16 വയസുള്ള മൂന്ന് ആൺകുട്ടികളാണ് കൊല്ലപ്പെട്ടത്. കാലിഫോർണിയയിൽ 2020 ജനുവരി 19നായിരുന്നു സംഭവം. ഒരു കൂട്ടം കുട്ടികൾ വീടിന് മുന്നിലെ ഡോർബെൽ അമർക്കളിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടർന്ന് കുട്ടികൾ സഞ്ചരിച്ച വാഹനത്തിന് പിന്നിൽ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഡ്രൈവറും 13 വയസുള്ള രണ്ട് കുട്ടികളും രക്ഷപ്പെട്ടു.

Eng­lish Summary;Teenagers run over and killed by car; Indi­an ori­gin guilty US court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.