10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

ടീസ്റ്റ സെതൽവാദിനെ വീട്ടുതടങ്കലിലാക്കി

Janayugom Webdesk
മുംബൈ
August 9, 2023 2:46 pm

ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ വാർഷികത്തിൽ മുംബൈയിൽ നടത്താനിരുന്ന മാർച്ചിൽ പ​ങ്കെടുക്കുന്നത് തടയാൻ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനെ വീട്ടുതടങ്കലിലാക്കി. മുംബൈ ജുഹുവിലെ വീട്ടിനുമുന്നിൽ നിലയുറപ്പിച്ച 20ഓളം പൊലീസുകാർ തന്നെ പുറത്തുപോകാൻ അനുവദിക്കുന്നില്ലെന്നും പൊലീസ് രാജാണ് മഹാരാഷ്ട്രയിൽ നടക്കുന്നതെന്നും ടീസ്റ്റ ട്വീറ്റ് ചെയ്തു. 1942ൽ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വാർഷികത്തിൽ ‘ശാന്തി മാർച്ച്’ എന്നപേരിൽ ഗിർഗാവ് ചൗപ്പട്ടിയിൽ നിന്ന് ആഗസ്റ്റ് ക്രാന്തി മൈതാനിയിലേക്കായിരുന്നു ഇന്ന് ‘പീസ് മാർച്ച്’ സംഘടിപ്പിച്ചത്. ‘വെറുപ്പ് ഇന്ത്യ വിടുക, സ്നേഹത്തോടെ നമുക്ക് ഹൃദയങ്ങൾ ഒരുമിപ്പിക്കാം’ എന്നായിരുന്നു മാർച്ചിന്റെ മുദ്രാവാക്യം. പരിപാടിയിൽ പ​ങ്കെടുക്കാനിരുന്ന മഹാത്മാഗാന്ധിയുടെ കൊച്ചുമകനും എഴുത്തുകാരനുമായ തുഷാർ ഗാന്ധിയെ സാന്താക്രൂസ് പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 99 വയസ്സുള്ള സ്വാതന്ത്ര്യ സമര സേനാനി ഡോ. ജിജി പരീഖിനെയും പൊലീസ് തടഞ്ഞതായി സംഘാടകർ അറിയിച്ചു.

Eng­lish sum­ma­ry; Teesta Setal­wad was put under house arrest

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.