26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 2, 2024
January 20, 2024
June 9, 2023
April 27, 2023
April 12, 2023
March 11, 2023
February 23, 2023
December 27, 2022
December 17, 2022
September 24, 2022

അസം മുഖ്യമന്ത്രിയെ യോഗിയുടെ ചൈനീസ് പതിപ്പ് എന്ന തേജസ്വീയാദവിന്റെ വിശേഷണം; വിമര്‍ശനവുമായി ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
September 2, 2024 1:11 pm

ജുമുഅ ഇടവേള അവസാനിപ്പിക്കാനുള്ള അസംമുഖ്യമന്ത്രി ഹിമന്തവിശ്വശര്‍മ്മയുടെ തീരുമാനത്തെ തുടര്‍ന്ന് അദ്ദേഹത്തെ യോഗിയുടെ ചൈനീസ് പതിപ്പ് എന്ന് ആര്‍ജെഡിനേതാവും മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വിയാദവിന്റെ വിശേഷണത്തില്‍ വിമര്‍ശനവുമായി ബിജെപി രംഗത്ത് . വംശീയത എന്നാണ് അവര്‍ ഇതിനെ പറ്റി പറയുന്നത്.

ജുമുഅ നമസ്‌കാരത്തിനുള്ള രണ്ട് മണിക്കൂർ ഇടവേള അവസാനിപ്പിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി ഹിമന്തിന്റെ ഈ തീരുമാനം വെറും വിലകുറഞ്ഞതായി പോയി എന്നും , വാര്‍ത്തികളില്‍ ഇടം നേടാന്‍ ആണ് അദ്ദേഹം ഇത്തരമൊരു തീരുമാനം എടുത്തതെന്നും രൂക്ഷമായ ഭാഷയിലാണ് യാദവ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്. യുപി മുഖ്യമന്ത്രി ആദിത്യനാഥ് ബുള്‍ഡോസര്‍ ഉപയോഗിക്കുന്നു, ഹിമന്ത് വിശ്വശര്‍മ്മ നമസ്ക്കാരം നിര്‍ത്തുന്നു. രാജ്യം എല്ലാവരുടേതുമാണ്, ഇവിടെ സമാധാനം വേണം, എന്നാല്‍ ഇക്കൂട്ടര്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണ് തേജസ്വി അഭിപ്രായപ്പെട്ടു .ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ ചൈനീസ് പതിപ്പായി ഹിമന്ത് മാറിയതായും തേജസ്വി അഭിപ്രായപ്പെട്ടു അസം മുഖ്യമന്ത്രി മുസ്‌ലിംകളെ ദ്രോഹിക്കുന്ന പ്രവൃത്തികൾ മനഃപൂർവം ചെയ്തുകൊണ്ടിരിക്കുകയാണ്. വിദ്വേഷം പരത്താൻ മുസ്‌ലിം സഹോദരങ്ങള്‍ക്ക് നേരെ ബിജെപി തെറ്റായ രീതിയിലുള്ള പ്രചരണം അഴിച്ചു വിടുകയാണ് 

മോഡി- അമിത്ഷാ കുട്ടുകെട്ട് രാജ്യത്ത് വര്‍ഗ്ഗീതവളര്‍ത്തി അരാജകത്വം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ഒഴികെയുള്ള എല്ലാ മതസ്ഥർക്കും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിൽ പങ്കുണ്ട്, നമ്മുടെ മുസ്ലീം സഹോദരങ്ങൾ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ ത്യാഗം സഹിച്ചു, നമ്മൾ ഇവിടെയുള്ളിടത്തോളം ആർക്കും അവരെ ഉപദ്രവിക്കാൻ കഴിയില്ലെന്നും യാദവ് കൂട്ടിച്ചേര്‍ത്തു. അസം മുഖ്യമന്ത്രി മുസ്‌ലിങ്ങളെ ദ്രോഹിക്കുന്ന പ്രവൃത്തികൾ മനഃപൂർവം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും താത്പര്യം ലഭിക്കുന്നതിനായി വിദ്വേഷം പരത്തുന്നതിനും സമൂഹത്തെ ധ്രുവീകരിക്കുന്നതിനും ബിജെപി.മുസ്‌ലിം സഹോദരങ്ങളെ ലക്ഷ്യം വച്ചിരിക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു.

ജുമുഅ നമസ്‌കാരത്തിനുള്ള 2 മണിക്കൂർ ഇടവേള അവസാനിപ്പിക്കാനുള്ള സംസ്ഥാന അസംബ്ലിയുടെ തീരുമാനത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ന്യായീകരിക്കുകയാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ഇടവേള ഇല്ലെന്ന് പറഞ്ഞു. അസമിന് പുറത്തുള്ള ആളുകൾ തീരുമാനത്തെ പൂർണ്ണമായി മനസ്സിലാക്കാതെ എതിർക്കുന്നതായും അഭിപ്രായപ്പെട്ടു. അസമിലെ ജുമുഅ ഇടവേള അവസാനിപ്പിക്കാനുള്ള തീരുമാനത്തെ കോൺഗ്രസ് പിന്തുണച്ചതായും ശർമ്മ കൂട്ടിച്ചേർത്തു. അസമിലെ ജുമുഅ ബ്രേക്ക് അവസാനിപ്പിക്കാനുള്ള തീരുമാനത്തെ കോൺഗ്രസും പിന്തുണച്ചിരുന്നു. തേജസ്വിയാദവിന്റെ പ്രസ്താവനയോടെ ശക്തമായഭാഷയിലാണ് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല പ്രതികരിച്ചത്. സാം പിത്രോഡയുടെ ആത്മാവ് തേജസ്വിയാദവില്‍ പ്രവേശിച്ചതായി അദ്ദേഹം പറയുന്നു,

ഭരണഘടനയെ മാനിക്കാതിരിക്കുകയും എല്ലാവരെയും അപമാനിക്കുകയും ചെയ്യുന്നത് ഇന്ത്യാ സഖ്യത്തിന്റെ രീതിയാണെന്നു അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ ഭാരത് ജോഡോ യാത്ര രണ്ടാം ഭാഗം വടക്കുകിഴക്കൻ മേഖലയിൽ നിന്നാണ് ആരംഭിച്ചത്. ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള പ്രസ്താവനയാണോ തേജസ്വി നടത്തിയതെന്ന് രാഹുല്‍ഗാന്ധിയും, ഗൗരവ് ഗോഗോയും പറയണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു. ആര്‍ജെഡിയുമായുള്ള ബന്ധം കോണ്‍ഗ്രസ് വിച്ഛേദിക്കണമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബരേണ്‍സിംങ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.