
തെലങ്കാന സായുധ സമര പോരാളിയും മുതിര്‍ന്ന സിപിഐ നേതാവുമായിരുന്ന പസ്യ കണ്ണമ്മ (97) നല്‍ഗൊണ്ട ജില്ലയിലെ ഹുസുര്‍ നഗറില്‍ അന്തരിച്ചു. ചെറുപ്രായത്തില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടയായ കണ്ണമ്മ നല്‍ഗൊണ്ട മേഖലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും മുന്നില്‍ നിന്നു. കൗമാരപ്രായത്തിലാണ് അവര്‍ തെലങ്കാന സമരത്തിലെ സന്നദ്ധഭടയായി പ്രവര്‍ത്തിച്ചത്.
തെലങ്കാന പോരാളികളിലൊരാളായിരുന്ന പരേതനായ റാം റെഡ്ഡിയാണ് ഭര്‍ത്താവ്. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പസ്യ പത്മ മകളാണ്. സംസ്കാരം ഇന്ന് രാവിലെ. സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ നാരായണ, അസീസ് പാഷ, സംസ്ഥാന സെക്രട്ടറി കെ സാംബശിവറാവു എംഎല്‍എ തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.