23 January 2026, Friday

Related news

January 19, 2026
January 13, 2026
January 3, 2026
January 3, 2026
January 3, 2026
December 24, 2025
December 18, 2025
December 15, 2025
December 7, 2025
December 5, 2025

മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

Janayugom Webdesk
ഹൈദരാബാദ്
March 15, 2025 10:38 pm

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപകരമായ ഉള്ളടക്കം പങ്കുവയ്ക്കുന്ന മാധ്യമപ്രവര്‍ത്തകരെ നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തിക്കുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. മുഖ്യമന്ത്രിയായതുകൊണ്ട് താന്‍ മിണ്ടാതിരിക്കുമെന്ന് നിങ്ങള്‍ കരുതരുത്. മാധ്യമപ്രവര്‍ത്തകരെ വിവസ്ത്രരാക്കി തല്ലിച്ചതയ്ക്കുമെന്നും ഭരണഘടനയെ ബഹുമാനിക്കുന്നതുകൊണ്ടാണ് താന്‍ ക്ഷമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 12ന് രേവന്ത് റെഡ്ഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വീഡിയോ പങ്കുവച്ച രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകരെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക രേവതിയും സഹപ്രവര്‍ത്തക തന്‍വിയുമാണ് അറസ്റ്റിലായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.