തെലങ്കാന ഓപ്പറേഷന്‍ താമര കേസില്‍ ബിഡിജെസ് പ്രസിഡന്റും എന്‍ഡിഎ കേരളഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പളളിക്ക് ലൂക്ക് ഔട്ട്നോട്ടീസ്.ഇതിലെ പ്രധാന കണ്ണിയായ ജഗുസ്വാമിക്കെതിരേയും ലൗക്ക് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ചോദ്യംചെയ്യലിന് ഹാജരാകാന്‍ ബിജെപി ദേശീയജനറല്‍സെക്രട്ടറി ബി എല്‍ സന്തോഷ് കൂടുതല്‍ സമയം ചോദിച്ചിരിക്കുകയാണ്. അദ്ദേഹം മൊബൈല്‍ഫോണ്‍സഹിതം ഹാജരാക്കണമന്നും സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ബി എല്‍ സന്തോഷിന് അയച്ച നോട്ടീസില്‍ പൊലീസ് വ്യക്തമാക്കിയിരിക്കുന്നു. തെലങ്കാനയിലെ ടിആര്‍എസ് സര്‍ക്കാരിനെഅട്ടിമറിക്കാനുള്ള ഒപ്പറേഷന്‍ലോട്ടസ് പദ്ധതിക്ക് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് തുഷാര്‍വെള്ളാപ്പള്ളിയാണെന്നു ടിആര്‍എസ് അധ്യക്ഷനും തെലുങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖരറാവു ആരോപിച്ചിരുന്നു.
സര്‍ക്കാരിനെ അട്ടിമറിക്കന്‍ എംഎല്‍എമാര്‍ക്ക് 100കോടി രൂപവാഗ്ദാനം ചെയ്തത് തുഷാര്‍ ആണെന്നും ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അമിത്ഷായുടെ പ്രതിനിധിയായിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളി പ്രവര്‍ത്തിച്ചതെന്നും ആരോപണത്തില്‍ കെസിആര്‍ പറയുന്നു. ഓപ്പറേഷന്‍ ലോട്ടസുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ ഇവര്‍ തുഷാറിനെ ബന്ധപ്പെട്ടതിന്റെ ഫോണ്‍ വിവരങ്ങളും പുറത്തുവിട്ടിരുന്നു. തുഷാറിന്‍റേതെന്ന് ആരോപിക്കുന്ന ശബ്ഗരേഖയും പുറത്തുവന്നിരുന്നു.
English Summary: Telangana Operation Lotus; Lookout notice for Tusharvellappalli
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.