തെലങ്കാനയിലെ ഓപ്പറേഷൻ കമല ആരോപണത്തിൽ കൊച്ചിയിൽ പരിശോധന നടത്തി തെലങ്കാന പോലീസ് എ എൽ എമാരെ ചാക്കിടാൻ ഇടനിലക്കാരനായി പ്രവർത്തിച്ചത് എന്‍ഡിഎഘടക കക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയാണെന്ന് തെലങ്കാന സർക്കാർ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം കൊച്ചിയിലെത്തിയത്.വിവിധയിടങ്ങളിൽ പരിശോധന നടത്തിയ സംഘം മൊബൈൽ അടക്കമുള്ളവ പിടിച്ചെടുത്തതായാണ് വിവരം. ഓപ്പറേഷൻ കമലയുമായി ബന്ധപ്പെട്ടയാൾ കൊച്ചിയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാന സംഘം കൊച്ചിയിൽ എത്തിയത്.
നല്‍ഗോണ്ട എസ്പി രമ രാജേശ്വരി നേരിട്ട് കൊച്ചിയിൽ എത്തിയാണ് പരിശോധന നടത്തിയത്. കൊച്ചി സിറ്റി പോലീസ് സഹായത്തോടെയായിരുന്നു നടപടികൾ. സംശയിക്കുന്ന വ്യക്തിയുടെ കൈയ്യിൽ നിന്നും ലാപ് ടോപ്, 4 മൊബൈൽ ഫോണുകൾ എന്നിവ സംഘം പിടിച്ചെടുത്തതായാണ് വിവരം. അന്വേഷണത്തിന് ശേഷം രാവിലെയോടെ തന്നെ സംഘം ഹൈദരബാദിലേക്ക് മടങ്ങി. ഞായറാഴ്ച മുതല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പത്തിടങ്ങളിൽ കേസന്വേഷിക്കുന്ന തെലങ്കാന എസ്എടി സംഘം റെയ്ഡ് നടത്തിയിരുന്നു.
തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാരെ ചാക്കിടാൻ 100 കോടിയോളം രൂപ ബിജെപി വാഗ്ദനം ചെയ്തുവെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആരോപിച്ചത്. ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് റാവു ആരോപിച്ചിരുന്നു. ടി ആർ എസ് എം എൽ എമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന മൂന്ന് മണിക്കൂറോളം നീളുനന് ഒളികാമറ ദൃശ്യങ്ങളും തെലങ്കാന സർക്കാർ പുറത്തുവിട്ടിരുന്നു. നാല് പേരാണ് എം എൽ എമാരുമായി ചർച്ച നടത്തിയത് ഇതിൽ ഒരാൾ തുഷാർ വെള്ളാപ്പള്ളിയാണെന്നാണ് ആരോപണം
English Summary:
Telangana police search, mobile seized in Operation Kamala Kochi
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.